തൃശൂർ: കൊവിഡ്-19 പ്രതിരോധത്തോടൊപ്പം പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പബ്ലിക്ക് ഹെൽത്ത് ചലഞ്ചുമായി ജില്ലാ ആരോഗ്യ വകുപ്പ്. ജില്ലാ പൊലീസ് മേധാവി (സിറ്റി) ആർ. ആദിത്യ ചലഞ്ച് ഏറ്റെടുത്ത് കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലും പരിസരത്തും ഉറവിടനശീകരണവും ശുചീകരണവും നടത്തി. എല്ലാവരും ചലഞ്ച് ഏറ്റെടുക്കണമെന്ന് അറിയിച്ച് ഇതിൻ്റെ വീഡിയോ ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ആർ. ആദിത്യ പുറത്ത് വിട്ടു. ഈ ചലഞ്ച് ഏറ്റെടുക്കുന്നവരുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ സോഷ്യൽ മീഡിയയിലെത്തിച്ച് പകർച്ചവ്യാധികൾക്കെതിരെ ബോധവത്കരണം നടത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.