kuruvilasseri-co-op-bank
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്ക് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കേശവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

മാള: സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്ക് നടത്തിയ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കുരുവിലശ്ശേരിയിലെ എട്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്ന വിവിധ ഉത്പന്നങ്ങളുടെ വിളവെടുപ്പാണ് തുടങ്ങിയത്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ബാബു, സ്മിത ഫ്രാൻസിസ്, ബോർഡ് അംഗങ്ങളായ പോൾസൻ ഒളാട്ടൂപുറം, വിൽസൻ കാഞ്ഞൂത്തറ, പ്രീജ ഉണ്ണിക്കൃഷ്ണൻ, നിയാസ് പുത്തനങ്ങാടി, സെക്രട്ടറി നിക്സൺ തുടങ്ങിയവർ പങ്കെടുത്തു.