corona-virus

തൃശൂർ : കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും തൊട്ടടുത്തുള്ള മുരിയാട് പഞ്ചായത്തിലും ട്രിപ്പിൽ ലോക്ഡൗൺ. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിൽ നിയന്ത്രണം കർക്കശമാക്കാൻ തീരുമാനിച്ചതായും മന്ത്രി എ.സി. മൊയ്തീൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കൽ കോളേജിൽ ജനറൽ വാർഡിലെ രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. ജീവനക്കാർക്ക് കൊവി‌ഡ് സ്ഥിരീകരിച്ച ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയും ഇരിങ്ങാലക്കുടയിൽ ഫയർ സ്റ്റേഷനും അടച്ചിട്ടിരിക്കുകയാണ്. സമ്പർക്കത്തിലൂടെ മാത്രം 313 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.