കൊടുങ്ങല്ലൂർ: ആല ശ്രീനാരായണ ധർമ്മപ്രകാശിനി യോഗം വക ദേശികാലയ ക്ഷേത്രത്തിൽ ശ്രീ ശങ്കര നാരായണസ്വാമിക്ക് സ്വർണ്ണമാലയും, വെള്ളിത്തളികയും സമർപ്പിച്ചു. ക്ഷേത്രം നിത്യസന്ദർശകനും പ്രദേശവാസിയുമായ ഒരു ഭക്തൻ സമർപ്പിച്ച 42.350 ഗ്രാം സ്വർണ്ണമാലയും, 550 ഗ്രാം വെള്ളിത്തളികയും മേൽശാന്തി സ്വീകരിച്ച് ഭഗവാന് ചാർത്തി പൂജ കഴിപ്പിച്ചു. യോഗം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത്, സെക്രട്ടറി സോമകുമാർ ചീരോത്ത് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.