student

തൃശൂർ: ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 29 മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ ഉപരിപഠന യോഗ്യത നേടിയ 34771 വിദ്യാർത്ഥികളാണ് പ്രവേശനം നേടാൻ കാത്തിരിക്കുന്നത്. ഇതിൽ 17509 പേർ ആൺകുട്ടികളും 17262പേർ പെൺകുട്ടികളുമാണ്.
മുൻവർഷങ്ങളിലേതുപോലെ ഓൺലൈനായി ഏകജാലക സംവിധാനത്തിൽ തന്നെയാകും പ്രവേശന നടപടികൾ. അപേക്ഷിക്കാൻ കൂടുതൽ ദിവസം അനുവദിക്കും. 202 ഹയർ സെക്കൻഡറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതിൽ 76 എണ്ണം ഗവൺമെന്റും 93 എണ്ണം എയ്ഡഡും 33 എണ്ണം അൺ എയ്ഡഡുമാണ്.

സർക്കാർ, എയ്ഡഡ് മേഖലകളിലായി 32,650 പ്ലസ് വൺ സീറ്റാണ് ജില്ലയിലുള്ളത്. ഹയർ സെക്കൻഡറി സ്‌കൂളുകളിലായി ആകെ 653 ബാച്ചുകളാണ് നിലവിലുള്ളത്. ഇതിൽ 354 എണ്ണം സയൻസും 107 എണ്ണം ഹ്യൂമാനിറ്റീസും 192 എണ്ണം കോമേഴ്‌സ് ഗ്രൂപ്പുകളുമാണ്.

കൂടുതൽ വിവരങ്ങൾക്ക്:

വി.എം. കരീം (ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ) - 9447437201,

ഇ.ഡി. ഷാജു (അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ) - 9446229366.