തൃശൂർ: സ്വർണ്ണക്കള്ളക്കടത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ചും രാജി ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡ് അയക്കുന്ന ബി.ജെ.പിയുടെ സമരപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ അയ്യന്തോൾ പോസ്റ്റ് ഓഫീസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് നിർവ്വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. സമ്പൂർണ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അയിനിക്കുന്നത്ത്, ജില്ലാ ട്രഷറർ സുജയ് സേനൻ, ജില്ലാ സെക്രട്ടറി പൂർണിമ സുരേഷ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവർ പങ്കെടുത്തു.