traffic-control

തൃശൂർ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്തുകളിൽ ഗതാഗത ക്രമീകരണം. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ, പെരുമ്പിള്ളിശ്ശേരി, ചിറയ്ക്കൽ, പഴുവിൽ, പെരിങ്ങോട്ടുകര, തൃപ്രയാർ വഴി പോകണം. കൊടുങ്ങല്ലൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്നവരെ വെള്ളാങ്കല്ലൂരിൽ തടയും. മുരിയാട് പഞ്ചായത്തിലേക്കുള്ള വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡ് പൂർണ്ണമായി അടച്ചിടും. നന്തിക്കര ഭാഗത്ത് നിന്ന് കോന്തിപുരം പാടം വരെ മാത്രമേ യാത്ര അനുവദിക്കൂ. പോട്ട മൂന്നുപീടിക റൂട്ടിലെ ഗതാഗതവും നിരോധിക്കും. ഗതാഗത നിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.