containment-zone

തൃശൂർ: ജില്ലയിൽ 30 പ്രദേശം കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. രോഗികളുടെ സമ്പർക്കപ്പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്ൻമെന്റ് സോണുകൾ കളക്ടർ പുനർനിർണയിച്ചത്. മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി. എടവിലങ്ങ് പഞ്ചായത്തിലെ ഏഴാം വാർഡ്, പുത്തൻചിറ പഞ്ചായത്തിലെ ഏഴാം വാർഡ്, വല്ലച്ചിറ പഞ്ചായത്തിലെ 14-ാം വാർഡ്, ശ്രീനാരായണപുരം പഞ്ചായത്തിലെ ഒമ്പത്, 12, 13 വാർഡുകൾ, ചേർപ്പ് പഞ്ചായത്തിലെ 17, 18 വാർഡുകൾ, വെങ്കിടങ്ങ് പഞ്ചായത്തിലെ മൂന്ന്, 10, 11 വാർഡുകൾ, പറപ്പൂക്കര പഞ്ചായത്തിലെ രണ്ട്, 17, 18 വാർഡുകൾ, വരന്തരപ്പള്ളി പഞ്ചായത്തിലെ നാല്, 13 വാർഡുകൾ, അളഗപ്പനഗർ പഞ്ചായത്തിലെ 11-ാം വാർഡ്, ആളൂർ പഞ്ചായത്തിലെ 17-ാം വാർഡ്, നെൻമണിക്കര പഞ്ചായത്തിലെ ഏഴാം വാർഡ്, ചാലക്കുടി നഗരസഭയിലെ ഒന്ന്, നാല്, 19, 20, 21 ഡിവിഷനുകൾ, പെരിഞ്ഞനം പഞ്ചായത്തിലെ 12-ാം വാർഡ്, അവിണിശ്ശേരി പഞ്ചായത്തിലെ 13-ാം വാർഡ്, എറിയാട് പഞ്ചായത്തിലെ ഒന്ന്, എട്ട്, 22, 23 വാർഡുകൾ എന്നിവയാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണുകളാവുന്നത്. രോഗപ്പകർച്ചാ ഭീഷണി കുറഞ്ഞതിനെ തുടർന്ന് എടത്തിരുത്തി പഞ്ചായത്തിലെ 11-ാം വാർഡ്, കുന്നംകുളം നഗരസഭയിലെ ഏഴ്, എട്ട് ഡിവിഷനുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. മറ്റുള്ളവയിൽ നിയന്ത്രണം തുടരും.