covid

തൃശൂർ: സമ്പർക്ക ബാധയേറിയ ദിനത്തിൽ 36 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. കെ. എസ്. ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്ക് രോഗം പകര്‍ന്നു. മുരിയാട് സ്വദേശി (46), പൂമംഗലം സ്വദേശി (6), പൂമംഗലം സ്വദേശിനി (6), ഇരിങ്ങാലക്കുട സ്വദേശിനി (8), ഇരിങ്ങാലക്കുട സ്വദേശിനി (6), പൂമംഗലം സ്വദേശിനി (49), ഇരിങ്ങാലക്കുട സ്വദേശിനി (62), പൂമംഗലം സ്വദേശിനി (28), ശ്രീ നാരായണപുരം സ്വദേശിനി (51), കല്ലേറ്റുംകര സ്വദേശി (57), കല്ലേറ്റുംകര സ്വദേശി (39), കല്ലേറ്റുംകര സ്വദേശിനി (48) കെ.എല്‍.എഫ് ക്ലസ്റ്ററില്‍ നിന്ന് രണ്ട് പേര്‍ക്കാണ് രോഗ ബാധയുുണ്ടായത്.

മുരിയാട് സ്വദേശിനി (31), ഇരിങ്ങാലക്കുട സ്വദേശിനി (52), ബി.എസ്.എഫ് ക്ലസ്റ്ററിൽ നിന്നുള്ള (26), പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കാണ് രോഗബാധ. ചിറനല്ലൂര്‍ സ്വദേശി (15), നെടുംപുര സ്വദേശിനി (35), കേച്ചേരി സ്വദേശിനി (70), കേച്ചേരി സ്വദേശി (77), പോര്‍ക്കുളം സ്വദേശി (40), ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച ഏരിയാട് സ്വദേശി (55), അഴീക്കോട് സ്വദേശി (22), പുത്തന്‍ചിറ സ്വദേശിനി (32), അഷ്ടമിച്ചിറ സ്വദേശി (46), ചാലക്കുടി സ്വദേശി (28) തിരുവനന്തപുരത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന സുവോളജി പാര്‍ക്കിലെ പാലക്കാട് സ്വദേശി (47), മറ്റൊരു സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട പാര്‍ളിക്കാട് സ്വദേശിനി (58) മഹാരാഷ്ട്രയില്‍ നിന്ന് വന്ന താണിശ്ശേരി സ്വദേശി (50), മേത്തല സ്വദേശി (65), കാറളം സ്വദേശിനി (39), സൗദിയില്‍ നിന്ന് വന്ന മതിലകം സ്വദേശിനി (24), ചൊവ്വൂര്‍ സ്വദേശി (45), വടക്കെക്കര സ്വദേശി (31) കര്‍ണാടകയില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി (49), ചാവക്കാട് സ്വദേശി (24) എന്നിവരടക്കം ഇന്ന് ജില്ലയില്‍ 36 പേർക്കാണ് പൊസിറ്റീവായത്.

കൊവിഡ് ജില്ലയിൽ

ആകെ രോഗബാധിതർ 1093

മുക്തരായവർ 660

ആശുപത്രികളിൽ കഴിയുന്നത് 411 പേര്‍

മറ്റ് ജില്ലകളിലുള്ളത് 18 പേര്‍

നിരീക്ഷണത്തില്‍ 13,388