കൊടുങ്ങല്ലൂർ: വിറകിൽ വിരിഞ്ഞ പൃഥ്വിരാജ് ചിത്രം താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് കൗതുകമായി. ഡാവിഞ്ചി സുരേഷാണ് ചിത്രം തീർത്തത്. പേപ്പറിൽ വരക്കും പോലെ എളുപ്പമല്ല വിറകുകൾ കൊണ്ട് ചിത്രം വരയ്ക്കുന്നത്. ഛായ കൊണ്ട് വരാൻ പരമാവധി ശ്രമം നടത്തി.
മഴക്കാലം അടുത്തു വരുന്നത് കൊണ്ട് അടുപ്പിൽ കത്തിക്കാനുള്ള വിറകു വീട്ടിലെത്തിച്ചപ്പോഴാണ് വിറകിലും ചിത്രം ചെയ്താലോ എന്ന് മനസിൽ തോന്നിയത്. പിന്നെ താമസിച്ചില്ല വീടിനോട് ചേർന്ന കാർപ്പോർച്ചിൽ അതിനുള്ള ശ്രമം തുടങ്ങി. മഞ്ഞ, ഇളംമഞ്ഞ, ഇളംചുവപ്പ് തുടങ്ങിയ വിറകുകഷണങ്ങളും ചെറിയ പലക പീസുകളും ഇതിനായി ഉപയോഗിച്ചു. കറുത്ത നിറം കിട്ടാൻ കൊതുമ്പ്, അടപ്പും പോട്ടത്ത് വെച്ച കവണൻ മടലും വിറകും എടുത്തു. രണ്ടു ദിവസം കൊണ്ട് ഏകദേശം ഒപ്പിച്ചെടുത്തു. സിനിമാ സുഹൃത്തുക്കൾ മുഖേന പൃഥ്വിരാജിന് അയച്ചു കൊടുക്കുകയായിരുന്നു.