കയ്പമംഗലം: സേവാഭാരതിയുടെയും ആത്മ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുപതോളം നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പി.വി. സുധീപ് കുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് മണികണ്ഠൻ കൂട്ടാല അദ്ധ്യക്ഷനായി. മനോജ് ഇമേജ്, ദിനേഷ് കുളങ്ങര എന്നിവർ പങ്കെടുത്തു.