വാടാനപ്പിള്ളി : ചേറ്റുവ ഹാർബർ ഒരാഴ്ചത്തേക്ക് അടച്ചു. ഹാർബറിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. ആഗസ്റ്റ് രണ്ട് വരെയാണ് അടച്ചിടുന്നത്. കൊവിഡ് മൂലം മത്സ്യമാർക്കറ്റുകൾ അടച്ചിട്ടതിനെ തുടർന്ന് മത്സ്യം വിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് തീരുമാനം. യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു...