ഗുരുവായൂർ: ജനാധിവാസ മേഖലയിലെ അനധികൃത പെയ്ഡ് ക്വാറന്റൈനെതിരെ പ്രതിഷേധം. തുളസി നഗറിലെ ഒരു ലോഡ്ജിൽ ഞായറാഴ്ച പെയ്ഡ് ക്വാറന്റൈന് ചിലർ എത്തിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവരെ കുറിച്ച് വാർഡ് തല നിരീക്ഷണ സമിതികൾക്ക് വിവരം നൽകണമെന്നിരിക്കെ അതൊന്നും പാലിക്കാതെയാണ് അനധികൃതമായി താമസിപ്പിക്കുന്നതെന്ന് കൗൺസിലർ ശോഭ ഹരിനാരായണൻ പറഞ്ഞു. പെയ്ഡ് ക്വാറന്റൈൻ നൽകുന്ന സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭയുടെയോ അധികൃതരുടെയോ അറിവില്ലാതെ ലോഡ്ജുകളിൽ പെയ്ഡ് ക്വാറന്റൈൻ അനുവദിക്കുന്നതായി വ്യാപക പരാതിയുണ്ട്.