traffic

തൃശൂർ: മാള പഞ്ചായത്തും മറ്റ് ഏഴ് വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ. കൊവിഡ് വ്യാപനം തടയുന്നതിനായി മാള പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൂടാതെ കാടുകുറ്റി പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 16 വാർഡുകൾ, വരവൂർ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകൾ, പുത്തൻചിറ പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയും കണ്ടെയ്ൻമെന്റ് സോണാക്കി. രോഗവ്യാപന സാദ്ധ്യത കുറഞ്ഞതിനാൽ, തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറ് ഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്ക് ഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും ഒഴിച്ചുള്ള പ്രദേശങ്ങളെയും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. കൂടാതെ, കുന്നംകുളം നഗരസഭയിലെ 12ാം ഡിവിഷൻ, വേളൂക്കര പഞ്ചായത്തിലെ അഞ്ചാം വാർഡ്, കാറളം പഞ്ചായത്തിലെ 13, 14 വാർഡുകൾ, പൂമംഗലം പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ, വള്ളത്തോൾ നഗർ പഞ്ചായത്തിലെ പത്താം വാർഡ്, ചൂണ്ടൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയെയും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.