തൃശൂർ: കുന്നംകുളത്ത് കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം ലംഘിച്ച് തുറന്ന പത്തോളം കടകൾ പൊലീസ് അടപ്പിച്ചു. കടയുടമകൾക്ക് 10,000 രൂപ പിഴയും ചുമത്തി. വടക്കാഞ്ചേരി റോഡിൽ ഒറീസൺ കോംപ്ലക്‌സിലാണ് നിയന്ത്രണം ലംഘിച്ച് പത്തോളം കടകൾ തുറന്നത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കണ്ടെയ്ൻമെന്റ് സോൺ നിലനിൽക്കുന്ന പതിനൊന്നാം വാർഡിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറന്നിട്ടുണ്ടെന്ന് വിവരത്തെ തുടർന്ന് കുന്നംകുളം സി.ഐ: കെ.ജി. സുരേഷ്, എസ്.ഐ: ഇ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കടകൾ അടപ്പിച്ചത്.