ചാലക്കുടി: സ്വകാര്യ കൺസൾട്ടൻസി മിന്റ് വഴി നടത്തിയ നിയമനങ്ങൾ റദ്ദ് ചെയ്ത് ആ നിയമനങ്ങൾ നടത്താൻ പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനെയും ഏൽപ്പിക്കണമെന്നും ഇത്തരം കരാർ നിയമനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും ബി.ഡി.ജെ.എസ് ചാലക്കുടി മണ്ഡലം കമ്മിറ്റി.

സമാന്തര പി.എസ്.സിയായ മിന്റ് കൺസൾട്ടൻസി വഴി ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ അടക്കമുള്ള നിയമനങ്ങൾ സംവരണം അട്ടിമറിക്കുന്നതും പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി കൊണ്ടും വിദ്യാസമ്പന്നരായ യുവതി യുവാക്കളെ വഞ്ചിക്കുന്നതുമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷനായി. ബോസ് കാമ്പളത്ത്, സി.ജി. അനിൽകുമാർ, രാജേഷ് കങ്ങാടൻ, ലത ബാലൻ, പ്രീതി പ്രദീപ്, സന്തോഷ് പള്ളിയിൽ, എ.കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.