ചാവക്കാട്: ജൂലായ് 30ന് ചേരുന്ന ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഷാനവാസ്. കൗൺസിലർമാരിൽ അഞ്ചുപേർ 60 വയസിന് മുകളിലുള്ളവരാണ്‌. രണ്ട് മീറ്റർ അകലം പാലിച്ച് യോഗം നടത്താൻ നഗരസഭാ കൗൺസിൽ ഹാളിൽ സൗകര്യമില്ല. കൗൺസിലർമാരെ നഗരസഭയിലേക്ക് വിളിച്ച് വരുത്താതെ ഓൺലൈൻ സംവിധാനം ഉപയോഗിച്ചോ മറ്റ് ബദൽ സംവിധാനം കണ്ടെത്തിയോ മാത്രമേ യോഗം നടത്താൻ പാടുള്ളൂ എന്നും ഇതു സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്കും ചെയർമാനും കത്ത് നൽകുന്നതാണെന്നും കെ.വി. ഷാനവാസ് അറിയിച്ചു.