cov

തൃശൂർ: 46 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 40 പേർക്ക് കൂടി കൊവിഡ്. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കെ.എൽ.എഫ് ക്ലസ്റ്ററിൽ നിന്ന് കോടശ്ശേരി സ്വദേശി (20), ഇരിങ്ങാലക്കുട സ്വദേശികൾ (40, സ്ത്രീ), (17, ആൺകുട്ടി), (12, ആൺകുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നീ 5 പേർക്ക് രോഗം ബാധിച്ചു. കെ.എസ്.ഇ ക്ലസ്റ്ററിൽ നിന്ന് ഇരിങ്ങാലക്കുട സ്വദേശി (49), മുരിയാട് സ്വദേശികളായ (50, പുരുഷൻ), (33, സ്ത്രീ), (6 , ആൺകുട്ടി), വേളൂക്കര സ്വദേശി (58), പുല്ലൂർ സ്വദേശി (57), പുത്തൻചിറ സ്വദേശി (36) എന്നീ 7 പേർക്കാണ് രോഗ ബാധ. പട്ടാമ്പി ക്ലസ്റ്ററിൽ വരവൂർ സ്വദേശികൾ (35), (53), എരുമപ്പെട്ടി സ്വദേശികളായ (18, സ്ത്രീ), (20, സ്ത്രീ), (44, സ്ത്രീ), (53), (51), (49) എന്നീ 8 പേർക്കും രോഗ ബാധയുണ്ടായി. ബി.എസ്.എഫ് ക്ലസ്റ്ററിൽ നിന്നും ഗുരുവായൂർ സ്വദേശിക്ക് (31) രോഗം പകർന്നു. സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുത്തൻചിറ സ്വദേശി (28), വെങ്കിടങ്ങ് സ്വദേശികളായ (18, ആൺകുട്ടി), (39, സ്ത്രീ), (70, സ്ത്രീ). എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. കല്ലൂർ സ്വദേശിനിയുടെ (39) രോഗ ഉറവിടം വ്യക്തമല്ല. ദുബായിൽ നിന്ന് വന്ന പരിയാരം സ്വദേശി (53), കോടശ്ശേരി സ്വദേശി (23), കുവൈറ്റിൽ നിന്ന് വന്ന മുരിയാട് സ്വദേശി (55), ഒമാനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (42), സൗദിയിൽ നിന്ന് വന്ന മേലൂർ സ്വദേശി (39), റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി (48, സ്ത്രീ) കൊൽക്കത്തയിൽ നിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശികൾ (42), (27), തമിഴ്‌നാട്ടിൽ നിന്ന് വന്ന ഏങ്ങണ്ടിയൂർ സ്വദേശികൾ (41), (21), (23), (39), (48), (23) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

കൊവിഡ്

ചികിത്സയിലുള്ളവർ 386 പേർ

മറ്റ് ജില്ലകളിൽ 21 പേർ

നിരീക്ഷണത്തിൽ

13,862 പേർ

വീടുകളിൽ

13,421 പേർ

ആശുപത്രിയിൽ

441 പേർ