bjp-nillpp

തൃശൂർ: സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. അടാട്ടിൽ നടന്ന സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിനയകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ബിജീഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ മാസ്റ്റർ,​ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി.എസ് ഉല്ലാസ് ബാബു, അഡ്വ. കെ.ആർ ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്തു. കരുമത്രയിൽ പഞ്ചാത്തംഗം രാജീവൻ തടത്തിൽ ഉദ്ഘാടനം ചെയ്തു.