തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 ാം വാർഡ്/ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. പുത്തൻചിറ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14 വാർഡുകൾ, വടക്കാഞ്ചേരി നഗരസഭയിലെ 15ാം ഡിവിഷൻ, കൊടകര പഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാർഡുകൾ, കോടശ്ശേരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകൾ, കാട്ടകാമ്പാൽ പഞ്ചായത്തിലെ രണ്ട്, എട്ട്, 14 വാർഡുകൾ, ചേർപ്പ് പഞ്ചായത്തിലെ 11ാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.
അതേസമയം, കുന്നംകുളം നഗരസഭയിലെ 11, 19, 22, 25 ഡിവിഷനുകൾ, തൃക്കൂർ പഞ്ചായത്തിലെ 12, 13 വാർഡുകൾ, വരവൂർ പഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11 വാർഡുകൾ, ചൂണ്ടൽ പഞ്ചായത്തിലെ നാല്, 14 വാർഡുകൾ, പാഞ്ഞാൾ പഞ്ചായത്തിലെ 12, 13 വാർഡുകൾ, മറ്റത്തൂർ പഞ്ചായത്തിലെ 10, 11, 21 വാർഡുകൾ, പോർക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡ്, അളഗപ്പനഗർ പഞ്ചായത്തിലെ ഏഴാം വാർഡ്, കടവല്ലൂർ പഞ്ചായത്തിലെ 12, 13 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് ഇടങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും.