വാടാനപ്പിള്ളി : കടലേറ്റ പ്രദേശം സന്ദർശിക്കാനെത്തിയ മണലൂർ എം.എൽ.എയ്ക്കെതിരെ തീരവാസികളുടെ പ്രതിഷേധം. ബീച്ചിലെത്തിയ മുരളി പെരുന്നെല്ലിക്കെതിരെയാണ് പ്രതിഷേധം. തുടർച്ചയായി കടലേറ്റമുണ്ടായിട്ടും എം.എൽ.എ സന്ദർശിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.