medikkal

തൃശൂർ : കൊവിഡ് ആശുപത്രിയിലും ആയിരക്കണക്കിന് പേർ ദിനം പ്രതി ചികിത്സ തേടിയെത്തുന്നതുമായ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി മുഖം മിനുക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരും നിലവിലെ എൽ.ഡി.എഫ് സർക്കാരും കേന്ദ്ര പദ്ധതികളും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനം പൂർത്തിയാക്കിയത്. എം.പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവരും ചികിത്സാ സൗകര്യം വിപുലപ്പെടുത്താൻ ഫണ്ട് അനുവദിച്ചിരുന്നു.

കൊവിഡ്, നിപ്പ തുടങ്ങിയ വൈറസ് രോഗം കണ്ടെത്തുന്നതിനുള്ള വൈറോളജി പരിശോധനയ്ക്ക് ആലപ്പുഴയിലുള്ള ലാബിനെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇതിന് പ്രത്യേക വിഭാഗം തയ്യാറായിക്കഴിഞ്ഞു. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ അംഗമപരിമിതർക്ക് ഉപകാരപ്രദമാകുന്ന കൃത്രിമ അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രവും സജ്ജമായി.

മെഡിക്കൽ കോളേജ്, നെഞ്ചുരോഗാശുപത്രി, ഫൊറൻസിക് വിഭാഗം, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്‌സുകൾ എന്നിവിടങ്ങളിൽ 74 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റുകളും മെഡിക്കൽ കോളേജ് പരിസത്തെ പ്രകാശപൂരിതമാക്കും. നിർമ്മാണം പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മന്ത്രി കെ.കെ ശൈലജ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും.


നിർമ്മാണം പൂർത്തിയായത് 65 കോടിയുടെ പദ്ധതികൾ

ലീനിയർ ആക്‌സിലേറ്റർ 13.72 കോടി
പി.ജി റെസിഡൻഷ്യൽ ക്വാർട്ടേഴ്സ് 12.81 കോടി
ശിശു ചികിത്സാ വിഭാഗം 7.65 കോടി
ഓട്ടിസം സെന്റർ 2.12 കോടി
ജലസ്രോതസുകളുടെ ശുദ്ധീകരണ പ്ലാൻ് 7.75 കോടി
മെൻസ് ഹോസ്റ്റൽ 3.09 കോടി
വയോജന സംരക്ഷണ കേന്ദ്രം 3.11 കോടി
മൾട്ടി യൂട്ടിലിറ്റി ഹബ്ബ് കെട്ടിടം 3.60 കോടി
പുതിയ യു.ജി - പി.ജി ലാബ് 2.5 കോടി
കൃത്രിമ അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രം 2.15 കോടി
മറ്റേണിറ്റി അനക്‌സ് 1.43 കോടി
വൈറോളജി ലാബ് 1.5 കോടി
ലക്ചറർ തിയേറ്റർ രണ്ടാം ഘട്ടം 1 കോടി
നെഞ്ച് രോഗാശുപത്രിയിലെ പവർ ഓഗ്മെന്റേഷൻ 2 കോടി
11 ഹൈമാസ്റ്റ് ലൈറ്റുകൾ 74 ലക്ഷം
ഖര മാലിന്യ സംസ്‌കരണ കേന്ദ്രം 50 ലക്ഷം
ജി.എം.സി.സി.എച്ചിലെ ഇപാക്‌സ് സിസ്റ്റം 75 ലക്ഷം
പുതിയ ലിഫ്റ്റ് 35 ലക്ഷം

നിർമ്മാണ ഉദ്ഘാടനം 24 കോടി

ലൈബ്രറി കോംപ്ലക്‌സ് 5 കോടി
പാരാമെഡിക്കൽ എഡ്യുക്കേഷൻ കെട്ടിടം 2 കോടി
സോളാർ വൈദ്യുതി പദ്ധതി 1 കോടി
സ്‌കിൽ സെന്റർ 1 കോടി

എം.പിമാരും എം.എൽ.എയും നൽകിയത്

ടി.എൻ പ്രതാപൻ 50 ലക്ഷം (ഐസോലേഷൻ ഐ.സി.യു)

രമ്യ ഹരിദാസ് 50 ലക്ഷം

അനിൽ അക്കര 50 ലക്ഷം