തൃശൂർ: വടക്കാഞ്ചേരി നിയോജകമണ്ഡലത്തിന് അനുവദിച്ച എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച നാല് കൊവിഡ് വാർഡുകളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നാളെ രാവിലെ 11 ന് നിർവഹിക്കുമെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, നെഞ്ചുരോഗ ആശുപത്രി സൂപ്രണ്ട്‌ ഡോ. ഷഹനാ ബീഗം എന്നിവരടങ്ങിയ മെഡിക്കൽ ടീം 30 ദിവസം കൊണ്ടാണ് നാല് കൊവിഡ് വാർഡുകൾ സജ്ജീകരിച്ചത്.