തൃശൂർ: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മുന്നോട്ട് പോയാൽ ജില്ലയിലെ 70 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ്. പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്ന 30 ശതമാനം പേർ രക്ഷപ്പെടുമെന്നാണ് നിരീക്ഷണം. നിലവിലെ സാഹചര്യത്തിൽ ജില്ല സുരക്ഷിതമാണ്. എന്നാൽ കാര്യങ്ങൾ എത്ര ബോദ്ധ്യപ്പെടുത്തിയിട്ടും മനസിലാകാത്ത ജനം വൈറസിന് കടന്നുകൂടാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിനുള്ളത്. മാർക്കറ്റുകൾ അടച്ചപ്പോൾ ജനം വഴിയോര കച്ചവടക്കാരെ ആശ്രയിക്കുകയാണ്. മീൻ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം ഏർെപ്പടുത്തിയിട്ടും അവിടെയും തടിച്ചു കൂടുകയാണ് ജനം. അവശ്യ സേവകരായ ആരോഗ്യ - പൊലീസ് ഫയർ ജീവനക്കാർ വരെ എസ്.എം.എസ് (സോപ്- മാസ്ക്- സാമൂഹിക അകലം) കൃത്യമായി പാലിക്കാത്തത് രോഗം വിളിച്ചുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓഫീസുകളും സ്ഥാപനങ്ങളും നൽകിയ മാനദണ്ഡം കർശനമായി പാലിക്കണം. ഏക മനേസാടെ ഒന്നിച്ചു നിന്നാൽ രോഗത്തെ തുരത്തി ഓടിക്കാനാകും.
ജില്ലയുടെ സ്ഥിതിവിവര കണക്ക്
മൊത്തം ജനസംഖ്യ
31,10,327
70 ശതമാനത്തിന് രോഗം ബാധിച്ചാൽ 2,17,228 പേർക്ക്
........
രോഗം ബാധിച്ചത് 1200
മരിച്ചത് 7
ഉറവിടം അറിയാത്തത് 16
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ
സോപ്പ്, മാസ്‌ക്, സാമൂഹിക അകലം
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക.
പുറത്തിറങ്ങുമ്പോൾ തന്നെ പെരുമാറ്റച്ചട്ടം പൂർണമായി പാലിക്കുക
പൊതു ഇടങ്ങളിലും ഓഫീസിലും മാർക്കറ്റിലും അടക്കം കൂട്ടം കൂടി നിൽക്കരുത്.
60 ന് മുകളിലുള്ളവരും പത്തുവയസിൽ താഴെയുള്ളവരും പുറത്തിറങ്ങരുത്.