കാഞ്ഞാണി: മണലൂർ മഞ്ചാടി ചിറക്കാപ്പ് വയലോരം റോഡിലെ തെരുവുവിളക്കുകൾ ആറു മാസമായി കത്തുന്നില്ല. നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിമ്മിനി വിളക്ക് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി അംഗങ്ങളായ ശ്യാം, ശ്രീകാന്ത്, രാമചന്ദ്രൻ, മോഹനൻ എന്നിവർ നേതൃത്വം നൽകി.