iranikkulam
ആംബുലൻസ് സേവനം ഡോ. മനു മാത്യു ഉദ്‌ഘാടനം ചെയ്യുന്നു

മാള: കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം സർക്കാർ ആശ്രുപത്രിയുടെയും നാട്ടുകാരുടെയും അത്യാവശ്യങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനം ആരംഭിച്ചു. ബിനു എന്നയാളാണ് ആംബുലൻസ് വിട്ടു നൽകിയത്. ആംബുലൻസ് സേവനം ഡോ. മനു മാത്യു ഉദ്‌ഘാടനം ചെയ്തു.

സാരഥികളായ കൃഷ്ണ മാള (കണ്ണൻ), വി.ആർ രഞ്ജിത് എന്നിവർക്ക് സ്മാർട്ട് ഫോൺ, സാനിറ്റൈസർ, സോപ്പ്, മാസ്ക്, ഹാൻഡ് വാഷ്,​ വണ്ടികളിൽ സ്ഥാപിക്കുന്ന ഹാൻഡ് വാഷ് കോർണർ എന്നിവയും നൽകി. സന്തോഷ്‌ കുമാർ, നന്ദു മാള, മച്ചിങ്ങൽ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. ഫോൺ: 9846954916, 9544848922, 9544341393,