പുതുക്കാട്: കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ രോഗസാദ്ധ്യതയുള്ളവരെ പരിശോധിക്കുന്നതിനായി ഏർപ്പെടുത്തിയ ആന്റിജൻ പരിശോധനാ സംവിധാനം മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം കമ്യൂണിറ്റി ഹാളിൽ പ്രവർത്തനം ആരംഭിച്ചു. പറപ്പൂക്കര, മുരിയാട്, കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ നിന്നുള്ളവരെയാണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കുക.

പ്രതിദിനം 100 പേരുടെ സ്രവം പരിശോധിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ എന്നിവരുടെ സ്രവ പരിശോധനയിലൂടെയാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 10 മിനിറ്റ് കൊണ്ട് ഫലം ലഭ്യമാക്കുന്ന രീതിയിലാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്.