dmo
dmo

തൃശൂർ: കൊവിഡ് രോഗബാധിതരായവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിലൂടെ രോഗം പകരില്ലെന്ന് ഡി.എം.ഒ ഡോ. കെ.ജെ റീന പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് സുരക്ഷിതമായി പൊതിഞ്ഞാണ് സംസ്‌കരിക്കുന്നത്. രോഗബാധിതനായ വ്യക്തി സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന കണികകളിലൂടെയാണ് മറ്റുള്ളവർക്ക് രോഗം പകരുന്നത്. അതിനാൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സ്രവം മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നതേയില്ല.

മൃതദേഹം അകലെ നിന്ന് കാണുന്നതിന് മാത്രമാണ് അടുത്ത ബന്ധുക്കളെ പോലും അനുവദിക്കുന്നത്. അതിന് ശേഷം മതാചാരമനുസരിച്ച് കത്തിക്കുകയോ കുഴിച്ചിടുകയോ ആണ് ചെയ്യുന്നത്. ഇവ രണ്ടും ഒരു കാരണവശാലും മറ്റുള്ളവരിലേക്ക് രോഗം പകരാൻ കാരണമാവുന്നില്ല. അതേസമയം, മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ സമരം ചെയ്യാൻ ആളുകൾ ഒത്തുകൂടുമ്പോൾ സാമൂഹിക അകലം മറന്നുപോവുന്നു. അങ്ങനെയുള്ള ഒത്തുചേരലിലൂടെയാണ് രോഗം കൂടുതലായി പകരുന്നതെന്നും ഡി.എം.ഒ പറഞ്ഞു.