കുന്നംകുളം: കുന്നംകുളത്ത് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ ഒരു വയസുള്ള കുട്ടി ഉൾപ്പെടെ ആറ് പേർക്കും കുറുക്കൻപാറ ട്രഞ്ചിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 18 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 22-ാം വാർഡിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. കുറുക്കൻ പാറയിൽ രോഗം സ്ഥിരീകരിച്ച 18 പേർക്ക് മുൻപ് രോഗം ബാധിച്ചവരുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പർക്കം ഉണ്ട്. ഇതോടെ രണ്ടാഴ്ചയായി കുറുക്കൻ പാറയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചിട്ട നിലയിലാണ്.