കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിലെ 16, 18, 20 വാർഡുകൾ, പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സ്ഥിരീകരിക്കുന്നതിന് മുമ്പ് കയ്പമംഗലം കൂരിക്കുഴി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി പോയിരുന്നു. ഇതിന് ശേഷമാണ് ഈ വ്യക്തിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.

തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വെച്ച് സമ്പർക്കം പുലർത്തിയവരുടെ വിവരം ശേഖരിച്ചിരുന്നു. ഇതേത്തുടർന്നാണ് മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയത്. നേരത്തെ കയ്പമംഗലം പഞ്ചായത്തിലെ 12 ാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. ഇപ്പോൾ പഞ്ചായത്തിൽ 4 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.