sakthan
ശക്തൻ മാർക്കറ്റ് (ഫയൽ ചിത്രം)​

തൃശൂർ: നിയന്ത്രണം ലംഘിച്ച് ശകതൻ മാർക്കറ്റിൽ ബുധനാഴ്ച തുറന്ന രണ്ട് കടകൾ പൊലീസെത്തി അടപ്പിച്ചു. രണ്ട് ചുമട്ടുതൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച ശക്തൻ നഗർ മാർക്കറ്റ് അടച്ചത്. ഇത് ലംഘിച്ചാണ് ഇന്നലെ രാവിലെ രണ്ട് കടകൾ തുറന്നത്. കായയും പഴവും വിൽപ്പന നടത്തുന്ന രണ്ടു കടകളാണ് തുറന്നത്. ആറ് മണിയോടെ വിവരമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് കടകൾ അടപ്പിച്ചു. പകർച്ചവ്യാധി ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പഴവും മറ്റു ചരക്കുകളും കേടാവുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇവർ കടകൾ തുറന്നത്.