വാടാനപ്പിള്ളി: തർക്ക സ്ഥലത്തു നിന്ന് അനധികൃതമായി മണ്ണെടുത്തതായി പരാതി. വാടാനപ്പിള്ളി സെന്ററിനു വടക്ക് പഴയ ശാന്തിനികേതൻ ആശുപത്രി കെട്ടിടത്തിനു മുന്നിൽ ദേശീയ പാതയോട് ചേർന്നാണ് സംഭവം. നേരത്തെ ബസ് ബേയ്ക്കായി പഞ്ചായത്ത് നിർമ്മാണം നടത്തിയതിനെതിരെ ചാവക്കാട് മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കെയാണ് ടെൻഡറോ മറ്റു നിയമാനുസൃത നടപടികളോ സ്വീകരിക്കാതെ മണ്ണെടുക്കുന്നത്.

സംഭവത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.എം. നൗഷാദ് ദേശീയപാതാ അധികൃതർക്കും, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എ.എ. മുജീബ് വാടാനപ്പിള്ളി പൊലീസിലും പരാതി നൽകി.