sharon
ഷാരോൺ

ഗുരുവായൂര്‍: അമർത്തുകയോ ചവിട്ടുകയോ ചെയ്യാതെ കൈനീട്ടിയാൽ ഉടനെ സാനിറ്റൈസർ പുറത്തു വരുന്ന യന്ത്രവുമായി ആറാം ക്ലാസുകാരൻ. തിരുവെങ്കിടം വെള്ളറ ഷാജന്റെയും ബീനയുടെയും മകൻ ഷാരോണാണ് ഈ കൊച്ചുയന്ത്രം നിർമ്മിച്ചിട്ടുള്ളത്. സെൻസർ ഘടിപ്പിച്ച സംവിധാനത്തിന് വെറും 503 രൂപയാണ് ചെലവായതെന്ന് ഷാരോൺ പറഞ്ഞു. സെൻസറും സാനിറ്റൈസർ ഒഴിച്ചുവെക്കുന്ന പാത്രത്തിൽ വേണ്ട മോട്ടോറും ഓൺലൈനിലൂടെ വാങ്ങി. ഒരു ചെറിയ വയറും വാട്ടർ ട്യൂബും സാനിറ്റൈസർ ഒഴിച്ചുവെക്കാനുള്ള പാത്രവും മാത്രമാണ് മറ്റ് വസ്തുക്കൾ. ഷാരോൺ നേരത്തെ പുല്ല് വെട്ടി യന്ത്രവും ഉണ്ടാക്കിയിട്ടുണ്ട്.