ചാവക്കാട്: നഗരസഭ അഞ്ചാം വാർഡ് പുന്നയിൽ പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കെ.വി. അബ്ദുൾഖാദർ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 3,54,000 രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. പുന്ന അഞ്ചാം വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ്, നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എച്ച്. സലാം, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.ബി. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.