ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിർമ്മാണം പൂർത്തീകരിച്ച സ്‌പെഷ്യൽ സബ് ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും.

ടി.എൻ. പ്രതാപൻ എം.പി, പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, ജയിൽ വകുപ്പ് മേധാവി ഋഷിരാജ്‌ സിംഗ്, മുനിസിപ്പൽ ചെയർപേഴ്‌സൻ നിമ്യ ഷിജു, കളക്ടർ എസ്. ഷാനവാസ്, ജില്ലാ റൂറൽ പൊലീസ് മേധാവി ആർ. വിശ്വനാഥ്, മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി: സാം തങ്കയ്യൻ എന്നിവർ പങ്കെടുക്കും.

ജനസംഖ്യാ പരിഷ്‌കരണത്തിന്റെ ഭാഗമായി കാലപ്പഴക്കവും, സ്ഥലപരിമിതിയും മൂലം മാറ്റി സ്ഥാപിച്ചിരിക്കുന്ന സ്‌പെഷ്യൽ സബ് ജയിൽ കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിൽ മിനി സിവിൽ സ്റ്റേഷന് സമീപം 1.82 ഏക്കർ സ്ഥലത്താണ് സ്‌പെഷ്യൽ സബ്ബ് ജയിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.