പാവറട്ടി: പുതുമനശേശരി വെട്ടിക്കൽ സ്‌കൂളിന് സമീപം ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുവ്വത്തൂർ കാട്ടേരിയിൽ ചക്കാണ്ടൻ വീട്ടിൽ കൊച്ചുണ്ണിയുടെ മകൻ ബൈജുവിനാണ് (36) വെട്ടേറ്റത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് സുഹൃത്ത് മരുതയൂർ കാളാനി വടാശ്ശേരി വീട്ടിൽ സുധീറിന്റെ ബൈക്കിന് പിറകിൽ കുണ്ടുവകടവത്തെ സഹോദരി ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ മറ്റൊരു ബൈക്കിൽ പിൻതുടർന്നെത്തിയ രണ്ട് പേർ ബൈക്കിടിച്ച് തെറിപ്പിച്ച് കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സുധീർ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നിലത്തു വീണ ബൈജുവിനെ വെട്ടുകയായിരുന്നു. വലതുകാലിലും ഇടതു കൈക്കും പുറത്തുമാണ് വെട്ടേറ്റത്. ഇയാളെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാവറട്ടി സി.ഐ എം.കെ. രമേഷ്, എസ്.ഐ പി.ടി. ജോസഫ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.