arappa-thodu
അറപ്പത്തോടുകൾ ജെ.സി.ബി ഉപയോഗിച്ച് തുറക്കുന്നു

തൃപ്രയാർ: നാട്ടിക ബീച്ചിലെ മൂന്നിടങ്ങളിലായി അറപ്പത്തോടുകൾ തുറന്നു. കടൽ കയറിയ വെള്ളവും മഴവെള്ളവും കെട്ടിക്കിടന്നു വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് അറപ്പത്തോടുകൾ പൊട്ടിച്ചു കടലിലേക്ക് ഒഴുക്കിയത്. കടലേറ്റം മൂലം അറപ്പ തോടുകളിൽ മണ്ണ് കയറ്റിയതും വെള്ളക്കെട്ട് രൂക്ഷമാക്കിയിരുന്നു.

നാട്ടിക ബീച്ചിലെ പള്ളം വടക്ക് വശവും, നാട്ടിക ബീച്ച് തെക്ക് വശവും, മുത്തക്കുന്നം ബീച്ചിലെയും അറപ്പത്തോടുകൾ ആണ് തുറന്നു വിട്ട് വെള്ളം കടലിലേക്ക് ഒഴുക്കിയത്. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിര ജനാർദ്ദനൻ, പി.എം. സിദ്ദിഖ് എന്നിവർ നേത്യത്വം നൽകി.