jaivakrishi
മറ്റത്തൂർ പഞ്ചായത്തിലെ ചെട്ടിച്ചാൽ പാടശേഖരത്തിലെ ജൈവ വൈവിധ്യം കൃഷി പഞ്ചായത്ത് പ്രസിഡന്റ് പി. സി. സുബ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മറ്റത്തൂർ: പുതുക്കാട് ജൈവവൈവിധ്യ മണ്ഡലത്തിന്റെ ഭാഗമായി മറ്റത്തൂർ പഞ്ചായത്ത് ചെട്ടിച്ചാൽ പാടശേഖരത്തിൽ 18 ഇനം നെൽവിത്തുകൾ കൃഷിയിറക്കി. മട്ട ചെമ്പൻ, കറുത്ത ഞവര, ചേനെല്ല്, കുഞ്ഞ് കുഞ്ഞ്, നാടൻ കുറുവ, ചെമ്പാവ്, കൃഷ്ണകമോദ്, രക്തശാലി, ആര്യൻ കൈമ, ഉണ്ട കുറുവ, കുറുവ, വെളുത്ത ഞവര, ഉണ്ട ചെമ്പൻ, ചെറുവെള്ളരി, ചെങ്കഴമ, കട്ടമോടൻ, നേച്ചീര, തവള കണ്ണൻ എന്നീ 18 ഇനം വിത്തുകളാണ് കൃഷിയിറക്കിയത്. ചെട്ടിച്ചാൽ പാടശേഖരത്തിലെ പി.എസ്. പ്രശാന്ത്, മനോജ് കുമാർ, ശാരദ വേലായുധൻ, ഷിജി സുധാകരൻ, പി.എം. ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് കൃഷിയിറക്കുന്നത്. വിത്ത് വിതച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, പഞ്ചായത്തംഗങ്ങളായ പി.എസ്. പ്രശാന്ത്, ഷീല തിലകൻ, ശ്രീധരൻ കളരിക്കൽ, കൃഷി ഓഫിസർ വിനോദ്കുമാർ എന്നിവർ സംസാരിച്ചു.