വടക്കാഞ്ചേരി: തലപ്പിള്ളി തഹസിൽദാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് താലൂക്ക് ഓഫീസ് പൂർണമായും അടച്ചു പൂട്ടി. ചൊവ്വാഴ്ചയാണ് തഹസിൽദാർ റാൻഡം ടെസ്റ്റിന് വിധേയനായത്. ഇന്നലെ ഉച്ചയോടെ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തഹസിൽദാറുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. താലൂക്ക് ഓഫീസിലെ മറ്റ് ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പോകാനും നിർദ്ദേശിച്ചിട്ടുണ്ട്. താലൂക്ക് ഓഫീസിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.