mettel-koona

പോട്ട മൂന്നുപീടിക സംസ്ഥാനപാതയിൽ റോഡരികിൽ കൂട്ടിയിട്ട മെറ്റലും പാറപ്പൊടിയും

ആളൂർ: പോട്ട മൂന്നുപീടിക സംസ്ഥാനപാതയിൽ ആളൂർ കനാൽ പാലത്തിന് സമീപം റോഡരികിൽ കൂട്ടിയിട്ട മെറ്റലും പാറ പൊടിയും വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉണ്ടാക്കുന്നു. സ്ലാബ് നിർമ്മാണത്തിനായി ഇറക്കിയതാണ് ഇവ. നിത്യേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയിലാണ് ഈ ഒളിഞ്ഞിരിക്കുന്ന അപകടമുള്ളത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ ഉറുമ്പൻ കുന്ന് സ്വദേശി നേരെ പറമ്പിൽ ബെന്നി മെറ്റൽ കൂനയിൽ തട്ടി അപകടത്തിൽ പെട്ടു. റോഡിൽ വീണ് പരിക്കേറ്റ ബെന്നി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മെറ്റൽകൂനക്ക് സമീപം അപകട സൂചന ബോർഡുകളോ റിഫ്‌ളക്ടറുകളോ സ്ഥാപിച്ചിരുന്നില്ലെന്നും അപകടശേഷം രാത്രിയിലാണ് ഇവ സ്ഥാപിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.