തൃശൂർ: ജില്ലയിൽ ഇന്നലെ 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ഇതോടെ രോഗബാധിതരായ 437 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1397 പേർ കൊവിഡ് പോസിറ്റീവായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരാണ്. നിരീക്ഷണത്തിൽ കഴിയുന്നത് 12524 പേരാണ്. ഇന്നലെ 75 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ:
കെ.എസ്.ഇ ക്ലസ്റ്റർ(12):
മുരിയാട്ടെ അഞ്ചും പത്തും വയസ് പ്രായമുള്ള ആൺകുട്ടികളും വേളൂക്കരയിലെ 12 വയസുകാരിക്കും ഉൾപ്പെടെ 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് വയോധികരും ഇതിലുണ്ട്.
കെ.എൽ.എഫ് ക്ലസ്റ്റർ (7):
മൂന്ന് വൃദ്ധർക്ക് ഉൾപ്പെടെ ഏഴ് പേർക്ക് കൊവിഡ്.
പട്ടാമ്പി ക്ലസ്റ്റർ (15):
2, 5, 8, 13, 16 വയസുള്ള പെൺകുട്ടികൾക്കും 15 വയസുള്ള ആൺകുട്ടിക്കും ഉൾപ്പെടെ രണ്ട് വൃദ്ധർക്കും ഉൾപ്പെടെ 15 പേർക്കാണ് രോഗബാധ.
ചാലക്കുടി ക്ലസ്റ്റർ (5):
മൂന്ന് വൃദ്ധർക്ക് ഉൾപ്പെടെ അഞ്ച് പേർക്കാണ് ഇവിടെ രോഗമുണ്ടായത്.
ഇരിങ്ങാലക്കുട ക്ലസ്റ്റർ(3):
47 വയസായ സ്ത്രീക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് രോഗബാധ.
ഉറവിടമറിയാത്തത് (2):
വടക്കാഞ്ചേരി സ്വദേശി 59 വയസ്സ് പുരുഷൻ, വേളൂക്കര സ്വദേശി 39 വയസ്സ് സ്ത്രീ.
സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ (38):
1, 3, 10, 12, 13, 17 വയസുള്ള കുട്ടികളും 69, 77, 61, 53, 54, 84, 52 എന്നിങ്ങനെ പ്രായമുള്ള വയോധികരും ഉൾപ്പെടെ 38 പേർക്കാണ് മറ്റുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത്.