ചാലക്കുടി: സമ്പർക്കം മൂലം കൊവിഡ് എണ്ണം വർദ്ധിച്ചെങ്കിലും നഗരസഭ ട്രിപ്പിൾ ലോക്ക് ഡൗണാകില്ല. ഇന്നലെ പുറത്തു വന്ന ജില്ലാ കളക്ടറുടെ ഉത്തരവിൽ ഇക്കാര്യത്തെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ നിലവിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ തുടരുമെന്നും ഉത്തരവിലുണ്ട്. വാർഡ്1 (പോട്ടതാണിപ്പാറ), 4.(അലവി സെന്റർ),19.(സെന്റ് മേരീസ് ഫോറോന ചർച്ച്), 20.(ഹൗസിംഗ് കോളനി), 21.(മുനിസിപ്പൽ ക്വാർട്ടേഴ്‌സ് ) എന്നിവയാണ് അടച്ചിടൽ കേന്ദ്രങ്ങളായി തുടരുക. കൂടപ്പുഴ ഭാഗത്ത് ആറ് പുതിയ വൈറസ് ബാധിതർ ഉണ്ടായതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടാകുമെന്ന സൂചനകൾ വന്നിരുന്നു. കോടശേരി പഞ്ചായത്തിലെ മണലായി 3,4, ചായ്പ്പൻകുഴി 8,9 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി തുടരും.