കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 22, 23,1, 4, 8 വാർഡുകളിൽ സൗജന്യ ഭക്ഷ്യകിറ്റുകളും, അവശ്യസാധനങ്ങളും വിതരണം ചെയ്യാൻ അധികൃതർ തയ്യാറാവണമെന്ന് ബി.ജെ.പി എറിയാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി എറിയാട് മേഖല പ്രസിഡന്റ് രെനീഷ് മേത്തശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കയ്പമംഗലം മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ട്പടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് തലാശ്ശേരി, മേഖല ജനറൽ സെക്രട്ടറി കെ.ഡി വിപിൻദാസ്, വൈസ് പ്രസിഡന്റ് വിജേഷ് നാലുമാക്കൽ, യുവമോർച്ച ജനറൽ സെക്രട്ടറി പ്രശാന്ത് നടുമുറി, സെക്രട്ടറി അനിൽ എന്നിവർ സന്നിഹിതരായിരുന്നു.