തൃശൂർ : പട്ടികജാതി സംവരണം അട്ടിമറിച്ച് പി.എസ്.സിയെ നോക്കുകുത്തിയാക്കി ഇടതു സർക്കാർ താത്കാലിക തസ്തികകൾ സൃഷ്ടിച്ച് പിൻവാതിൽ നിയമനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. അപ്രഖ്യാപിത നിയമന നിരോധനവും വഴിവിട്ട ആശ്രിത നിയമനങ്ങളും സ്വന്തക്കാർക്കായുള്ള താത്കാലിക നിയമനങ്ങളുമാണ് സംസ്ഥാന സർവീസിൽ നടക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർത്ഥികൾ ഉണ്ടായിരിക്കെ പിൻവാതിൽ നിയമനം സർക്കാർ സ്ഥിരപ്പെടുത്തുകയാണെന്നും ഷാജുമോൻ ആരോപിച്ചു.