തൃശൂർ: സ്ഥിരീകരിച്ച ആകെയുള്ള അറുപത് രോഗികളിൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം. ഇതിൽ രണ്ട് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതോടെ രോഗം സ്ഥീരികരിച്ച 469 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലായി. തൃശൂർ സ്വദേശികളായ 17 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1,457 പേർ കൊവിഡ് പൊസിറ്റീവായി. വെള്ളിയാഴ്ച 28 പേർ കൊവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 965 പേർ കൊവിഡ് നെഗറ്റീവായി. ഒമ്പത് പേർ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരാണ്.
ജില്ലയിൽ കൊവിഡ്
ആകെ നിരീക്ഷണത്തിൽ
12, 216
വീടുകളിൽ 11,685
ആശുപത്രിയിൽ 531 പേർ
പരിശോധനയ്ക്ക് അയച്ചത്
ആകെ 33,632 സാമ്പിൾ
ഫലം ലഭിക്കാനുള്ളത് 1000 സാമ്പിൾ
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
സമ്പർക്ക കേസ്: ഇരിങ്ങാലക്കുട ക്ലസ്റ്റർ 14: കൊടകര സ്വദേശിനി (38), നടത്തറ സ്വദേശിനി ( 56), നടത്തറ സ്വദേശി (65), പൂമംഗലം സ്വദേശി (17), പൂമംഗലം സ്വദേശിനി (83), പൂമംഗലം സ്വദേശിനി (29), പൂമംഗലം സ്വദേശി ( 1 ), പൂമംഗലം സ്വദേശിനി (55), മുരിയാട് സ്വദേശി ( 23), കൊടകര സ്വദേശി (28 ), തൃക്കൂർ സ്വദേശി (30), ചേർപ്പ് സ്വദേശി (29), ഇരിങ്ങാലക്കുട സ്വദേശിനി (39), ഏറിയാട് സ്വദേശി (24),
ഇരിങ്ങാലക്കുട കെ.എസ്.ഇ ക്ലസ്റ്റർ 8: പൂമംഗലം സ്വദേശി (67), വേളൂക്കര സ്വദേശി (30), വേളൂക്കര സ്വദേശിനി (42), ഇരിങ്ങാലക്കുട സ്വദേശി (23), ഇരിങ്ങാലക്കുട സ്വദേശി (23) , മുരിയാട് സ്വദേശി (24), മുരിയാട് സ്വദേശി (31), മുരിയാട് സ്വദേശി (22),
പട്ടാമ്പി ക്ലസ്റ്റർ 4: വളളത്തോൾ നഗർ സ്വദേശിനി (34), കടവല്ലൂർ സ്വദേശിനി (52), കാട്ടാക്കാമ്പാൽ സ്വദേശി (14), കടവല്ലൂർ സ്വദേശി (31).
ചാലക്കുടി ക്ലസ്റ്റർ 2 : ചാലക്കുടി സ്വദേശി (55), ചാലക്കുടി സ്വദേശി (55).
ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 2 : കടവല്ലൂർ സ്വദേശി (52), കൊടുങ്ങല്ലൂർ സ്വദേശിനി (36).
സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ 21: തൃശൂർ കോർപ്പറേഷൻ സ്വദേശി (33), കോർപ്പറേഷൻ സ്വദേശി (44), തൃശൂർ കോർപ്പറേഷൻ സ്വദേശി (43), അയ്യന്തോൾ സ്വദേശി (58), മാടക്കത്തറ സ്വദേശി (22), കുന്നംകുളം സ്വദേശി (44), തൃക്കുർ സ്വദേശി (44), കൊടകര സ്വദേശി (24), കൊടുങ്ങല്ലൂർ സ്വദേശിനി (11), കൊടുങ്ങല്ലൂർ സ്വദേശി (13), കൊടുങ്ങല്ലൂർ സ്വദേശി (46), വടക്കാഞ്ചേരി സ്വദേശിനി (69), പുത്തൻച്ചിറ സ്വദേശി (43) ,പുത്തൻച്ചിറ സ്വദേശി (22), കൊടുങ്ങല്ലൂർ സ്വദേശിനി (23), അടാട്ട് സ്വദേശിനി (63), കാട്ടാക്കാമ്പാൽ സ്വദേശിനി (50), കാട്ടാക്കാമ്പാൽ സ്വദേശി (30), അടാട്ട് സ്വദേശിനി (60), അഴീക്കോട് സ്വദേശി (26), തൃശൂർ കോർപ്പറേഷൻ സ്വദേശി (62).
കൂടാതെ ഷാർജയിൽ നിന്ന് വന്ന വരവൂർ സ്വദേശി (30 ), ഖത്തറിൽ നിന്ന് വന്ന മണല്ലൂർ സ്വദേശി (42 ), മഹാരാഷ്ട്രയിൽ നിന്ന് വന്ന തൃശൂർ സ്വദേശി (28) ദുബായിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (46), തമിഴ്‌നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി (58), ദുബായിൽ നിന്ന് വന്ന തൃശൂർ കോർപ്പറേഷൻ സ്വദേശി (31), മസ്‌ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി (57), ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി (32), തമിഴ്‌നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി (45).