school
കോണത്തുകുന്ന് ഗവ. യു.പി സ്‌കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞു വീണനിലയിൽ

വെള്ളാങ്ങല്ലുർ: കോണത്തുകുന്ന് ഗവ. യു.പി സ്‌കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞു വീണതോടെ മൂന്നു നിലയുള്ള സ്‌കൂൾ ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിൽ. ഇതോടെ സമീപ വാസികളായ വീട്ടുകാർ ആശങ്കയിലായി.

ഒരു വർഷം മുമ്പ് സ്‌കൂളിന്റെ മുൻ വശത്തുള്ള മതിൽ ഇടിഞ്ഞു വീണിരുന്നു. ഇടയ്ക്കിടെയുള്ള മതിലിടിച്ചിലിൽ കെട്ടിടം നിലനിൽപ്പ് ഭീഷണിയാണ്. ഫൗണ്ടേഷൻ പണിയിലുണ്ടായ പിഴവാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. മതിലിന്റെ അപകടാവസ്ഥ കാട്ടി പഞ്ചായത്തിന് ഒരു വർഷം മുമ്പ് പരാതി നൽകിയതാണെന്ന് പി.ടി.എ കമ്മിറ്റി അംഗം പറഞ്ഞു.