ചാവക്കാട്: പുന്ന കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തിൽ ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പ്പാർച്ചനയും, അനുസ്മരണവും നടത്തി. വാർഡ് പ്രസിഡന്റ് കെ.വി നിഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ. ഷക്കീർ, മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ പി.സി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.