ചാലക്കുടി: നഗരത്തിൽ വെള്ളിയാഴ്ച നാല് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നഗരസഭയിൽ പവ്വർ ഹൗസ് വാർഡിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കും പടി.ചാലക്കുടി മൂഞ്ഞേലിയിൽ ഹൈദ്രാബാദിൽ നിന്നെത്തിയ നഴ്‌സിനുമാണ് രോഗ സ്ഥിരീകരിച്ചത്. നേരത്തെ രോഗം കണ്ടെത്തിയ ദന്തൽ ഡോക്ടറുടെ വീട്ടിൽ നാലു പേർക്കും സ്രവ പരിശോധന പോസിറ്റീവ് ആണെന്ന് ആദ്യം നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ പിന്നീടതിൽ മാറ്റമുണ്ടായി. കുടുംബത്തിലെ മൂന്നു പേർക്കാണ് പുതുതായി രോഗമെന്ന് ഏറെ വൈകി ഔദ്യോഗിക സ്ഥിരീകരണമെത്തി.