lockd

തൃശൂർ. കൊവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് 27 തദ്ദേശ സ്ഥാപനങ്ങളിലെ 57 ഡിവിഷനുകളെ/വാർഡുകളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. കോർപറേഷൻ 40, 44 ഡിവിഷനുകൾ, പറപ്പൂക്കര പഞ്ചായത്തിലെ രണ്ട്, മൂന്ന്, 17, 18 വാർഡുകൾ, എറിയാട് പഞ്ചായത്തിലെ ഒന്ന്, എട്ട്, 22, 23 വാർഡുകൾ, അവിണിശ്ശേരി പഞ്ചായത്തിലെ 13ാം വാർഡ്, വെങ്കിടങ്ങ് പഞ്ചായത്തിലെ മൂന്നാം വാർഡ്, കോടശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡ്, പുത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ്, നെൻമണിക്കര പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ, ആളൂർ പഞ്ചായത്തിലെ ഒന്ന്, 17 വാർഡുകൾ, വരന്തരപ്പിള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡ്, എരുമപ്പെട്ടി പഞ്ചായത്തിലെ ഒമ്പതാം വാർഡ്, വടക്കാഞ്ചേരി നഗരസഭയിലെ 10, 11, 16, 17, 20 വാർഡുകൾ, ചേർപ്പ് പഞ്ചായത്തിലെ 17, 18 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 15, 16, 17 വാർഡുകൾ, തൃക്കൂർ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ, പൂമംഗലം പഞ്ചായത്തിലെ എട്ടാം വാർഡ്, ചൂണ്ടൽ പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡ്, ചേലക്കര പഞ്ചായത്തിലെ 17ാം വാർഡ്, അളഗപ്പനഗർ പഞ്ചായത്തിലെ 11ാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭയിലെ 31ാം ഡിവിഷൻ, ദേശമംഗലം പഞ്ചായത്തിലെ 11, 13, 14, 15 വാർഡുകൾ, തിരുവില്വാമല പഞ്ചായത്തിലെ പത്താം വാർഡ്, പടിയൂർ പഞ്ചായത്തിലെ ഒന്ന്, 13, 14 വാർഡുകൾ, വല്ലച്ചിറപഞ്ചായത്തിലെ 14ാം വാർഡ്, മാടക്കത്തറ പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, 14 വാർഡുകൾ, പെരിഞ്ഞനംപഞ്ചായത്തിലെ 12ാം വാർഡ്, വേളൂക്കര പഞ്ചായത്തിലെ ഒന്ന്, മൂന്ന്, 17, 18 വാർഡുകൾ എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയത്. എറിയാട് പഞ്ചായത്തിലെ പത്താം വാർഡ്, കാട്ടൂർ പഞ്ചായത്തിലെ ആറാം വാർഡ് എന്നിവയെ പുതുതായി കണ്ടെയ്ൻമെന്റ് സോണാക്കി..