തിരുവനന്തപുരം: തളിയൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 30,000 രൂപയുടെ ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് സംഘം പ്രസിഡന്റ് കെ.ബി. മുകുന്ദൻ കൈമാറി. സെക്രട്ടറി എൽ.എസ്. ശ്രീകുമാരി, അംഗം ജി. അജയകുമാർ എന്നിവർ പങ്കെടുത്തു.